സ് കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം


കൊച്ചനൂർ ഹയർ സെക്കണ്ടറി സ്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും പുതുക്കിപ്പണിത ഹയർ സെക്കണ്ടറി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനവും കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ നിർവ്വഹിച്ചു. വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം യു.എം. കുഞ്ഞിമുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ബിജു കണ്ടമ്പുള്ളി, ശംസു കല്ലൂർ, കെ. ബി. സുധീന്ദ്ര രാജൻ, ഹസീന കാനം എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി. എ. ആയിശ സ്വാഗതവും പ്രിൻസിപ്പൽ മിനി ഡേവിഡ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *