സ്കൂള്‍ ഹയര്‍സെക്കന്‍ഡറി കെട്ടിടം ഉദ്ഘാടനം നാളെ


കൊച്ചനൂർ ജി.എച്ച്‌.എസ്.എസിലെ പുതിയ ഹയര്‍സെക്കന്‍ഡറി കെട്ടിടം വെള്ളിയാഴ്ച മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടാനം ചെയ്യും. ഹയര്‍സെക്കന്‍ഡറി തുടങ്ങി പതിനഞ്ചുവര്‍ഷം കഴിഞ്ഞെങ്കിലും മതിയായ ക്ലാസ്മുറികളോ, ലാബോ അടിസ്ഥനസൗകര്യങ്ങളോ സ്കൂളിനുണ്ടായിരുന്നില്ല. 2013-2014 ബജറ്റിലാണ് സ്കൂള്‍ കെട്ടിടത്തിനായി ഫണ്ടനുവദിച്ചത്.

ഒരുകോടിഎട്ടുലക്ഷംരൂപ ചെലവില്‍ വിദ്യാഭ്യാസവകുപ്പാണ് ആറ് ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷമാണ് നിര്‍മാണമാരംഭിച്ചത്. നിര്‍മാണം തുടങ്ങി പത്തുമാസങ്ങള്‍ക്കകംതന്നെ പണിപൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. നിശ്ചിതതുകയില്‍ നിര്‍മാണം പൂര്‍ത്തിയാകാതെവന്നപ്പോള്‍ എം.എല്‍.എ. ഫണ്ടില്‍നിന്ന് പതിനെട്ടുലക്ഷം രൂപ വകയിരുത്തിയിരുന്നു.

നിലത്ത് ടൈല്‍ വിരിക്കുന്നതിനും ക്ലാസ്മുറികളുടെ പെയിന്റിങ്ങിനുമാണ് ഈ തുക വിനിയോഗിച്ചത്. എം.പി.ഫണ്ടില്‍നിന്ന ലഭിച്ച പത്തുലക്ഷംരൂപയില്‍ സ്കൂള്‍ മതിലിന്റെ നിര്‍മാണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. വൈകിട്ട് രണ്ടിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ.അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *