സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

കൊച്ചനൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും കഴിഞ്ഞ ജനുവരി 22, 23, 24 തീയതികളില്‍ സംഘടിപ്പിച്ചു.

സ്നേഹ സംവാദം, പഠനക്യാമ്പ്, സ്കൂള്‍ വാര്‍ഷികം, കുട്ടികളുടെ കലാപരിപാടികള്‍, യാത്രയയപ്പ് സമ്മേളനം തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികള്‍. ജനുവരി 22 ചൊവ്വ 2മണി മുതല്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ആദ്യ പരിപാടിയായ സ്നേഹ സംവാദത്തിനു പ്രശസ്ഥ സാഹിത്യകാരനായ ഹനീഫ കൊച്ചനൂര്‍ നേതൃത്വം നല്‍കി. കഥ, കവിത, നോവല്‍ തുടങ്ങിയ സാഹിത്യമേഖലകളെക്കുറിച്ചു അദ്ധേഹം കുട്ടികളുമായി സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.

ജനുവരി 23 ബുധന്‍ ഉച്ച മുതല്‍ വൈകുന്നേരം വരെ നടന്ന പഠനക്യമ്പില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശ്രീ കെ. മനോജ് കുമാര്‍ പങ്കെടുത്തു.

24 വ്യാഴം രാവിലെ 10 മണിക്ക് ആരംഭിച്ച സ്കൂള്‍ വാര്‍ഷിക, അദ്ധ്യാപക-രക്ഷാ കര്‍ത്തൃദിന പരിപാടികള്‍ ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീമതി ഓമന രമേഷ് ഉത്ഘാടനം ചെയ്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാത്തമറ്റിക്സില്‍ ബി.എസ്.സിക്കും എം.എസ്.സിക്കും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഷബ്’ന, തൃശൂര്‍ ജില്ല ക്രിക്കറ്റ് ടീം അംഗവും ഉപജില്ല ക്രിക്കറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൊച്ചനൂര്‍ സ്കൂള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് റജുല്‍ തുടങ്ങിയവരെ ആദരിക്കലും ഉപഹാര സമര്‍പ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ഫാത്തിമ ജമാലുദ്ദീന്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സമിതി ചെയര്‍മാനായ എ.എ നാരായണന്‍, ഉപജില്ലാ യുവജനോത്സവ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

11 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ നടന്നു.

വൈകീട്ട് 3 മണി മുതല്‍ നടന്ന യാത്രയയപ്പ്-സമാപന സമ്മേളനം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഓമന രമേഷും വിദ്യാരംഗം വിജയികള്‍ക്ക് വടക്കെക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുബൈദ അബൂബക്കറും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തുടര്‍ന്ന് നടന്ന യാത്രയയപ്പ് യോഗത്തില്‍ ഈ വര്‍ഷം സേവനത്തില്‍ നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ശ്രീമതി. സി. ഐ. ലീലാമണി ടീച്ചര്‍ക്ക് പി.ടി.എ. പ്രസിഡന്റ് ടി. ഭാസ്കരന്‍, സ്റ്റാഫ് സെക്രട്ടറി കെ.സി. ഉണ്ണികൃഷന്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.

യു. എം. കുഞ്ഞിമുഹമ്മദ് (വാര്‍ഡ് മെമ്പര്‍), റ്റി.വി.മോഹന്‍ (ഡി.ഏ.ഒ), റ്റി. ലതിക (ഏ.ഇ.ഒ), ലൈല കെ.എം (ബി.പി.ഒ ), സി.എന്‍ ഭാസ്കരന്‍ മാസ്റ്റര്‍ (തിരുവളയന്നൂര്‍ എച്ച്.എം ), എ.കെ.സലിം കുമാര്‍ (എച്ച്.എം, എ.എം.എല്‍പി.എസ്. വൈലത്തുര്‍), മിനി കെ.കെ (എച്ച്.എസ് കൊച്ചനൂര്‍), രവീന്ദ്രന്‍ റ്റി.യു (പി.ടി.എ വൈസ് പ്രസിഡന്റ്), ലത വിനോദ് (മാതൃസംഗമം പ്രസിഡന്റ്),ഗോപകുമാര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസയും മറുപടി പ്രസംഗം ശ്രീമതി സി.ഐ.ലീലാമണി ടീച്ചറും നടത്തി.

3 thoughts on “സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

Leave a Reply

Your email address will not be published. Required fields are marked *