വീടുകൾ തകർന്നവർക്ക് പൂമുഖവും കർമ്മയും തറകൾ നിർമ്മിച്ച് നൽകും

പ്രളയത്തിൽ വീടുകൾ തകർന്ന കൊച്ചനൂർ കരിച്ചാൽ പ്രദേശത്തെ ഒൻപത് കുടുംബങ്ങൾക്ക് തറയും താൽകാലിക സൌകര്യങ്ങളും നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു.  പഞ്ചായത്ത് അധികൃതർ
ഇന്നലെ കൊച്ചനൂർ ഹൈസ്കൂളിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തീരുമാനമായത്.  ഒൻപത് വീടുകൾക്കുള്ള ആറ്  തറകൾ പൂമുഖം സാംസ്കാരിക വേദിയും മൂന്നെണ്ണം  കിസ്റ്റിന്റെ സഹായത്തോടെ കർമ്മ സേവന വിങുമാണ് ഏറ്റെടുത്ത് ചെയ്ത് നൽകുന്നത്.  പഞ്ചായത്ത് അധികൃതരുടെ  ആവശ്യാർത്ഥം ഓരോ കുടുംബത്തിനും 400 ചതുരശ്ര അടിയിൽ ഒരു പുരത്തറയും ഒരു ടോയ്ലറ്റും താൽക്കാലിക താമസത്തിനുള്ള ഷെഡുമാണ് നിർമ്മിച്ച് നൽകുക. വീടിന്റെ ബാക്കി പണികൾ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവിൽ സർക്കാർ തീർത്തു കൊടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി.

പുനർനിർമ്മാണം ഉടൻ തുടങ്ങാനാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി ആന്റണി വാഴപ്പിള്ളി പറഞ്ഞു. പ്രസിഡന്റ് മറിയു മുസ്തഫ, വൈസ് പ്രസിഡന്റ് എൻ.എം.കെ നബീൽ, ഉസ്മാൻ പള്ളിക്കരയിൽ, അഷ്റഫ് പേങ്ങാട്ടയിൽ, ഷകീർ. കെ.പി, ഫാറൂഖ് മങ്കുളങ്ങര, ലൈല നിഷാദ്, മുഹമ്മദലി പള്ളിക്കരയിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *