യുവശക്തി കൊച്ചനൂർ ജേതാക്കൾ

വർണം വടക്കേകാട് ഫുട്ബോൾ ലീഗ് സീസൺ 2 കിരീടം യുവശക്തി കൊച്ചനൂർ ചാംപ്യൻസ്.

വടക്കേകാട് പഞ്ചായത്തിലെ പ്രമുഖ 10 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ യൂത്ത് ഫോഴ്സ് കല്ലൂരിനെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.

ഉദ്യോഗം നിറഞ്ഞ ആദ്യ മത്സരത്തിന്റെ അവസാന മിനിറ്റിൽ ജാഫർ നേടിയ ഒരു ഗോളിന് തെക്കേക്കാടിനെ മറികടന്നാണ് ടൂർണമെന്റിലെ ജൈത്രയാത്രക്ക് തുടക്കമിട്ടത്.
രണ്ടാം മത്സരത്തിൽ സമ്പൂര്ണാധിപത്യമായിരുന്നെങ്കിലും ഗോളെന്നുറച്ച പല അവസരങ്ങളും പാഴായി. സിറാജ്‌ നേടിയ ഒരു തകർപ്പൻ ഗോളിലൂടെ ഞമനേങ്ങാടിനെ മറികടന്ന് സെമിയിലെത്തി.
കാൽപ്പന്തു കളിയുടെ ചാരുത മുഴുവൻ പുറത്തു വന്ന സെമി ഫൈനലിൽ ശക്തരായ എരിഞ്ഞിപ്പടിയുടെ ചെറുത്തു നില്പിനെ സിറാജുo ജാഫറും നേടിയ 2 തകർപ്പൻ ഗോളിലൂടെ അട്ടിമറിച്ചു ഫൈനലിലേക്ക്‌ ബെർത്ത് നേടിയത് .

ഫ്രാൻസ് ഫുട്ബോൾ അക്കാഡമിയിയിൽ പരിശീലനം നടത്തുന്ന യുവ പ്രതിഭ ഹാദി നയിച്ച യൂത്ത് ഫോഴ്സ് ആയിരുന്നു ഫൈനലിൽ എതിരാളികൾ.

നിലവിലെ ജേതാക്കളായ ഫാൽക്കൺ കല്ലിങ്ങലിനെ ഒരു ഗോളിന് അട്ടിമറിച്ചു സെമിയിലെത്തിയ കല്ലൂർ – മണികണ്ടേശ്വരം മത്സരത്തിൽ ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുത്ത യുവ പ്രതിഭ ഹാദിയുടെ അസാമാന്യമായ ഡ്രിബ്ലിങ് മികവിന് മുമ്പിൽ വെറും കാഴ്ചക്കാരായി നിൽക്കാനേ മണികെണ്ടേശ്വരത്തിന് കഴിഞ്ഞുള്ളു. കാല് കൊണ്ട് കവിത രചിക്കുന്ന ഹാദി-ഹാറൂൺ കൂട്ട് കെട്ടിന്റെ തോളിലേറി ഏകപക്ഷിയമായ 3 ഗോളുകൾക്ക് റൈഡേഴ്‌സ് മണികണ്ടേശ്വരത്തെ നിഷ്പ്രഭമാക്കി കല്ലൂർ ഫൈനലിലേക്ക് മുന്നേറി.

ഷാർജ പൈൻട്ബോൾ പാർക്കിലെ കൃത്രിമ പുൽത്തകിടിയിൽ ആവേശം വാനോളമുയർന്ന ഫൈനൽ മത്സരത്തിൽ കൊച്ചനൂരിന്റെ ചുണക്കുട്ടികൾ പ്രതിരോധ നിരയും മുന്നേറ്റ നിരയും ഒത്തിണങ്ങി കളിച്ചപ്പോൾ യൂത്ത് ഫോഴ്‌സിന്റ ഗോൾ മുഖം വിറച്ചു. മറുപുറതത്‌ ഹാദിയെന്ന അപകടകാരിയെ പിടിച്ചു കെട്ടുന്നതിൽ ജാഫറും ഷെബീലും വിജയിച്ചു. കളിയുടെ പത്താം മിനുറ്റിൽ സിറാജിന്റെ ബൂട്ടിൽ നിന്നും പിറന്ന മനോഹരമായ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ യുവശക്തി മുന്നിലെത്തി.

രണ്ടാം പകുതിയിൽ കല്ലൂർ ആക്രമണം ശക്തമാക്കി. പ്രതിരോധം തകർത്തു മുന്നേറിയ ഹാദിയുടെ രണ്ട് കിടിലൻ ഷോട്ടുകൾ ഉജ്ജ്വല ഫോമിലായിരുന്ന റെഷീദ് തട്ടിയകറ്റി. പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന യുവശക്തി നിരന്തരം ആക്രമണം അഴിച്ചു വിട്ടപ്പോൾ കല്ലൂരിന്റെ ഗോൾകീപ്പർക്ക് പിടിപ്പത് പണിയായി. ബാക്‌സൈഡിൽ നിന്നും ഓവർലാപ് ചെയ്ത് ജാഫർ തൊടുത്ത തകർപ്പൻ ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടെങ്കിലും റീബൗണ്ട് ഗോളിലേക്ക് തിരിച്ചു വിട്ട് സിറാജ്‌ ലീഡുയർത്തി. രണ്ട് ഗോളിന് പിന്നിലായപ്പോൾ കളി അല്പം പരുക്കാനായെങ്കിലും കളം നിറഞ്ഞ് കളിച്ച കൊച്ചനൂർ ഷിയാസ് നേടിയ മൂന്നാമത്തെ ഗോളിലൂടെ യൂത്ത് ഫോർസിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി.

ടൂര്ണമെന്റിൽ 7 ഗോൾ നേടിയ യുവശക്തി ഒരു ഗോൾ പോലും വഴങ്ങാതെ കിരീടം നേടിയത് ഇരട്ടി മധുരമായി!
മികച്ച ഗോൾകീപ്പറായി റഷീദും 4. ഗോൾ നേടി സിറാജ്‌ ടോപ് സ്കോററും മാൻ ഓഫ് ദി മാച്ചും ആയി.

Leave a Reply

Your email address will not be published. Required fields are marked *