പ്രവാസി സ്മരണിക

നാട്ടുകാരെ,

പ്രവാസത്തില്‍ നിന്നു വേറിട്ട് നമ്മുടെ ഗ്രാമത്തിനു ഭൂതവും ഭാവിയും വര്‍ത്തമാനവും ഇല്ല. ചരിത്രത്തില്‍ നമുക്ക് പലതരം പ്രവാസങ്ങളേയും കാണാന്‍ കഴിയും. നമ്മുടെ പ്രവാസികള്‍ പക്ഷെ അതിജീവനത്തിനായി മാത്രം കടല്‍ കടന്നവരാണ്`. വറുതിയെ മറികടക്കാന്‍ അവര്‍ക്ക് അന്യനാടുകളില്‍ ചേക്കേറുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. കൊചനൂരിനെ ഇന്നത്തെ കൊചനൂരാക്കി മാറ്റിത്തീര്‍ത്തത്` തലമുറകളുടെ വിയര്‍പ്പാണ്`. അവരില്‍ ആദ്യത്തെ തലമുറ മലായയിലെ പലചരക്കുകടകളില്‍ നിന്നാണ്` ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയത്`. അവരില്‍ നിന്നു പലരും കൊഴിഞ്ഞു പോകാന്‍ തുടങ്ങിയിരിക്കുന്നു.

നമ്മുടെ ആദ്യകാല പ്രവാസികളുടെ ജീവിതാനുഭവങ്ങള്‍ ശേഖരിക്കുകയാണിവിടെ. ജീവിതത്തെ നന്നായി നേരിടാന്‍ അതു നമുക്കു ഊര്‍ജ്ജം പകരും. മാത്രമല്ല ഇനി വരുന്ന തലമുറകള്‍ക്ക് നമ്മുടെ പൂര്‍വ്വികരുടെ ജീവിതവും നമ്മുടെ സംസ്കാരവും നമുക്ക് പകര്‍ന്നുനല്‍കാനുമാവും.

ഇതിലേക്കായി എല്ലാ കൊചനൂര്‍കാരുടേയും സഹകരണം ആവശ്യപ്പെടുന്നു. നിങ്ങളുടേയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും പ്രവാസ അനുഭവങ്ങളും നിങ്ങളുടെ ഓര്‍മ്മകളും ഈ സംരംഭത്തിലേക്ക്` അയച്ചുതരിക.

ഇ-മെയില്‍ വഴി അയക്കുന്നവര്‍ info@kochanoor.in എന്ന അഡ്രസ്സിലും അല്ലാത്തവര്‍ താഴെപ്പറയുന്നവരെയും ഏല്‍പ്പിക്കുക.

യു ഏ ഇ: Yousuf P A, Naseem M K, Rafeek P A (Select)(അബുദാബി),
Mansoor M, Farook Urikkunnath (ദുബായ്)
ഖത്തര്‍: Abu Backer (Baby), Faslu Rahman.
സൌദി അറേബ്യ: Haneefa Kochanoor
മലേഷ്യ: Usman Thekkuttayil, Shajeer K P
കുവൈത്ത്: Najeeb M K, Naseem M I
ബഹറൈന്‍: Bhaaskaran TT Road
കൊച്ചനൂര്‍: Muhaviya

Read the same file as PDF file in Malayalam

Leave a Reply

Your email address will not be published. Required fields are marked *