ഡോ: എം. എ. അബ്ദു. അബുദാബിയില്‍


ബഹീരാകാശമുന്നേറ്റത്തിന്’ അറബ്’രാജ്യങ്ങള്‍ ഇന്ത്യയുമായി കൈകോര്‍ക്കണം: ഡോ: അബ്ദു.


ദുബൈ: ബഹീരാകാശ ഗവേഷണ രംഗത്തെ അറബ് ലോകത്തിന്റെ മുന്നേറ്റത്തിന്’ അമേരിക്കയുടെ താല്‍പര്യങ്ങള്‍ വിലങ്ങുതടിയാണെന്ന് ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്’പേസ് റിസര്‍ച്ച് മേധാവിയും മലയാളിയുമായ ഡോ: എം. എ അബ്ദു അഭിപ്രായപ്പെട്ടു. ഈ രംഗത്ത് കുതിപ്പു നടത്തുന്ന ഇന്ത്യയുമായി കൈകോര്‍ത്ത് അറബ് രാജ്യങ്ങള്‍ ബഹീരാകാശ ഗവേഷണത്തില്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു.


ഹജ്ജ് നിര്‍വഹിച്ച ശേഷം ബ്രസീലിലേക്ക് മടങ്ങവെ യു. എ. ഇ യിലെത്തിയ ഡോ: അബ്ദു ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. പി. എസ്. എല്‍. വി. 7 സി. യുടെ വിക്ഷേപണ വിജയത്തോടെ വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ പ്രതീക്ഷ കൈവന്നിരിക്കുകയാണ്’. ഇന്ത്യന്‍ സഹകരണത്തോടെ ബഹീരാകാശ ഗവേഷണരംഗത്ത് കൂടുതല്‍ സജീവമാകാനുള്ള അവസരമാണ്’ കൈവന്നിരിക്കുന്നത്. ഇന്തോനേഷ്യ, മലേഷ്യ, മധ്യേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവക്കാണ്’ ഇന്ത്യയുടെ മുന്നേറ്റം ഗുണം ചെയ്യുക. വ്യാവസായികാടിസ്ഥാനത്തില്‍ വിവിധരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഇന്ത്യക്ക് ശാസ്ത്രരംഗത്തും സാമ്പത്തികരംഗത്തും ഒരുപോലെ നേട്ടമുണ്ടാക്കാനാകും.


അമേരിക്കയുടെ ബഹീരാകാശ ഗവേഷണരംഗവുമായി താരതമ്യം ചെയ്താല്‍ ഇന്ത്യക്ക് ഇനിയും വളരെയേറെ മുന്നോട്ട് പോകാനുണ്ട്. പ്രത്യേകിച്ച് അന്യഗ്രഹങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഇന്ത്യയില്‍ വേണ്ടത്ര ശ്രമങ്ങള്‍ നടക്കുന്നില്ല. എന്നാല്‍, ചാന്ദ്ര പര്യവേഷണം പോലുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് പുരോഗമിക്കുന്നതില്‍ പ്രതീക്ഷയുണ്ട്.


ബഹീരാകാശ ഗവേഷണരംഗത്ത് പുരോഗതി ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് ഒരേസമയം മാനവവിഭവശേഷിയും സാമ്പത്തികശേഷിയും അത്യാവശ്യമാണ്’. അറബ്’രാജ്യങ്ങള്‍ക്ക് സാമ്പത്തികശേഷിയുണ്ടെങ്കിലും ഗവേഷണരംഗത്ത് പരിശീലനം ലഭിച്ചവര്‍ വേണ്ടത്രയില്ല. ഇക്കാര്യത്തില്‍ അറബ്’രാജ്യങ്ങളെ സഹായിക്കാന്‍ കെല്‍പുള്ള അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ അതിനു തയ്യാറല്ല. ബഹീരാകാശഗവേഷണം പോലുള്ള മേഖലയില്‍ അറബ്’രാജ്യങ്ങളുടെ വളര്‍ച്ച അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്’ വാസ്തവം. അതിന്’ പിന്നില്‍ രാഷ്ട്രീയമാണെന്നും ഡോ: അബ്ദു വ്യക്തമാക്കി. അറബ്’ രാജ്യങ്ങള്‍ ഇത്തരം മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്നത് ഇസ്രായേലിനും മറ്റും ഭീഷണിയാകുമോ എന്നു സംശയിക്കുന്നവരുണ്ട്. സാങ്കേതികവിദ്യയുടെ വില്‍ക്കലും വാങ്ങലും സഹകരണമാണെന്ന് പറയാനാകില്ല. മറിച്ച് ഒരോ രാജ്യത്തും ഗവേഷണത്തിനു വേണ്ട അടിസ്ഥാനമൊരുക്കലാണ്’ ആവശ്യം. അതതുരാജ്യങ്ങളില്‍ നിന്ന് ഗവേഷകര്‍ ഉയര്‍ന്നുവരണം. ശാസ്ത്രമേഖലയില്‍ ആദ്യകാലങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന മധ്യേഷ്യന്‍ രാജ്യങ്ങളാണ്’ ഈജിപ്തും ഇറാഖും. ഇന്ത്യയുമായി സഹകരിച്ചാല്‍ ഈജിപ്തിന്‍ ഇനിയും നേട്ടം കൈവരിക്കാനാകും. അമേരിക്കന്‍ അധിനിവേശത്തിന്റെ പാശ്ചാത്തലത്തില്‍ ഇറാഖില്‍നിന്ന് ഏറെ പ്രതീക്ഷിക്കാനാകില്ല. കുറഞ്ഞപക്ഷം സ്വന്തം ഉപഗ്രഹങ്ങളെങ്കിലും അറബ്’രാജ്യങ്ങള്‍ക്ക് ഭ്രമണപഥത്തിലെത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു.


തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് കൊച്ചനൂര്‍ സ്വദേശിയായ എം. എ. അബ്ദു 1971 മുതല്‍ ബ്രസീല്‍ സര്‍ക്കാരിനു വേണ്ടി ബഹീരാകാശ ഗവേഷണ രംഗത്താണ്’. ബ്രസീലിലെ സയന്‍സ് ആന്റ് ടെക്’നോളജി മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്’പേസ് റിസര്‍ച്ചില്‍ ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണിപ്പോള്‍. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ ആദ്യകാലപ്രവര്‍ത്ഥനങ്ങളില്‍ സജീവമായിരുന്ന അബ്ദു അന്നവിടെ ശാസ്ത്രജ്ഞനായിരുന്ന രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍കലാമുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഉപഗ്രഹ വിക്ഷേപണത്തിനായി ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട തുടര്‍ച്ചയായി തെരഞ്ഞെടുക്കുമ്പോള്‍ കേരളത്തിലെ തുമ്പ അവഗണിക്കപ്പെടുകയാണോ എന്ന് ചോദിച്ചപ്പോള്‍ ശ്രീഹരിക്കോട്ടക്ക് പ്രാമുഖ്യം നല്‍കുന്നതില്‍ ശാസ്ത്രീയാടിസ്ഥാനമുണ്ടെന്നായിരുന്നു മറുപടി.


“ഇന്ത്യയുടെ കിഴക്കന്‍ തീരത്താണ്’ ശ്രീഹരിക്കോട്ട. ഭൂമി കറങ്ങുന്നതും കിഴക്കോട്ടായതിനാല്‍ ഉപഗ്രഹവും വഹിച്ച് ഉയര്‍ന്നുപൊങ്ങുന്ന റോക്കറ്റിന്’ വേണ്ടിവരുന്ന പ്രവേഗത്തിന്റെ തോത് കുറക്കാനും അതുവഴി ഇന്ധനലാഭമുണ്ടാക്കാനും കഴിയും. എന്നാല്‍ റോക്കറ്റുകള്‍ ഉപയോഗിച്ച് അന്തരീക്ഷപഠനം നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്’ തുമ്പയെന്നും അദ്ധേഹം വ്യക്തമാക്കി.


കൊച്ചനൂര്‍, പെങ്ങാമുക്ക് ഹൈസ്കൂള്‍, തൊഴിയൂര്‍ സെന്റ്. ജോര്‍ജ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ്’ ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടിയത്. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോററ്ററിയില്‍ നിന്ന് സ്’പേസ് സയന്‍സില്‍ പി. എച്ച്. ഡി. നേടി.

2 thoughts on “ഡോ: എം. എ. അബ്ദു. അബുദാബിയില്‍

 1. Dear all,

  Indeed very glad to see this blog. It is hoped that this innovative idea will help much not only to bring closer the many unknowns of our hamlet scattered over the globe but serve as a platform to uncover the artistic skills and imaginations of the talented ones amongst ourselves dwelling far and wide. This portal, undoubtedly, is a gateway to make known of our tiny village to others worldwide.

  Heartiest felicitations to the blog weaver and contributors.

  Wishing all the best.

  Abu Suroor
  Kochanoor / Abu Dhabi

Leave a Reply

Your email address will not be published. Required fields are marked *