കൊച്ചനൂര്‍ -ചക്കിത്തറ റോഡില്‍ യാത്രാദുരിതം

പഞ്ചായത്തിലെ ചക്കിത്തറ- കൊച്ചന്നൂര്‍ റോഡിലെ യാത്ര ദുരിതമാകുന്നു. കുഴിയടയ്ക്കാന്‍ മറ്റൊരു റോഡുപൊളിച്ച അവശിഷ്ടം തള്ളിയിരിക്കുകയാണ്. റോഡില്‍ പരന്നുകിടക്കുന്ന മെറ്റലവശിഷ്ടങ്ങള്‍ ഇരുചക്ര യാത്രികര്‍ക്കാണ് ഏറെ പ്രശ്‌നമാകുന്നത്.

വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡാണിത്. റോഡ് ടാര്‍ ചെയ്യണമെന്ന് ഗ്രാമസഭായോഗങ്ങളില്‍ ആവശ്യപ്പെടാറുണ്ടെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസമാണ് ആറ്റുപുറം – പാറേമ്പാടം റോഡുപൊളിച്ച അവശിഷ്ടങ്ങള്‍ കുഴിയില്‍ തള്ളിയത്. എന്നാല്‍ ഇത് റോളര്‍ ഉപയോഗിച്ച് അമര്‍ത്താത്തതിനാല്‍ മെറ്റല്‍ റോഡില്‍ പരന്നുകിടക്കുകയാണ്.

മെറ്റലവശിഷ്ടം കുഴിയില്‍ ഉറച്ചുകിടക്കുകയില്ലെന്നതിനാല്‍ ഇത് കൂടുതല്‍ അപകടം വരുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഒരുവശത്ത് തോടാണ്. ഇത് അപകടത്തിന്റെ ആഴം വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ട്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TCV വാർത്തhttps://www.tcvonline.co.in/home/ruchi/item/19077-2018-01-17-12-15-36

യാത്രക്കാര്‍ക്ക് ദുരിതമായി ചക്കിത്തറ-കൊച്ചന്നൂര്‍ റോഡ്

പുന്നയൂര്‍ക്കുളം: വടക്കേക്കാട് പഞ്ചായത്തിലെ തകര്‍ന്നുകിടക്കുന്ന ചക്കിത്തറ-കൊച്ചന്നൂര്‍ റോഡ് യാത്രക്കാര്‍ക്ക് ദുരിതമായി. നാട്ടുകാരുടെ നിരന്തരമായ പരാതി കാരണം, പാറേമ്പാടം ആറ്റുപുറം ഹൈവേ പ്ണിക്കായി പഴയ റോഡ് പൊളിച്ച വേസ്റ്റ് ഈ റോഡില്‍ നിരത്തിയാണ് അധികൃതര്‍ പരാതിക്ക് പരിഹാരമുാക്കിയത്. റോഡിനരികിലൂടെ പെരുന്തോട് പോകുന്നു്. രാത്രികാലങ്ങളില്‍ ബൈക്ക് യാത്രക്കാര്‍ തെന്നി തോട്ടില്‍ വീഴാന്‍ സാധ്യത കുടുതലാണ്. റോഡിലുടെ വാഹനം ഓടിക്കുമ്പോള്‍ തെന്നിമാറി നിരവധി അപകടങ്ങള്‍ ഉാകുന്നു. റോഡിന്റെ ശോചനീയവാസ്ഥ പരിഹരിക്കാതെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ അധികൃതര്‍ റോഡില്‍ നടത്തിയ മണ്ണിടല്‍ പ്രതിക്ഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

മനോരമ വാർത്തhttps://localnews.manoramaonline.com/thrissur/local-news/2018/01/17/t3-kochannur-chakkithara-rd-pic.html

കൊച്ചന്നൂർ–ചക്കിത്തറ റോഡ് യാത്രക്കാർക്കു ദുരിതമാകുന്നു…

വടക്കേകാട് ∙ പഞ്ചായത്ത് ചക്കിത്തറ-കൊച്ചന്നൂർ റോഡിലെ കുഴി അടയ്ക്കാൻ മറ്റൊരു റോഡ് പൊളിച്ച അവശിഷ്ടം തള്ളിയതു നാട്ടുകാർക്കു ദുരിതമാകുന്നു. റോഡിൽ പരന്നു കിടക്കുന്ന മെറ്റൽ അവശിഷ്ടങ്ങളിൽ ബൈക്ക് തെന്നുന്നതാണു പ്രശ്‌നം. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡാണിത്.

റോഡ് ടാർ ചെയ്യണമെന്നു ഗ്രാമസഭ യോഗങ്ങളിൽ ആവശ്യപ്പെടാറുണ്ടെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസമാണ് ആറ്റുപുറം – പാറേമ്പാടം റോഡ് പൊളിച്ച അവശിഷ്ടങ്ങൾ കുഴിയിൽ തള്ളിയത്. ഇത് റോളർ ഉപയോഗിച്ച് അമർത്താത്തതിനാൽ മെറ്റൽ റോഡിൽ പരന്നു കിടക്കുകയാണ്. മെറ്റൽ അവശിഷ്ടം കുഴിയിൽ ഉറച്ചു കിടക്കുകയില്ലെന്നതിനാൽ കൂടുതൽ അപകടം വരുത്തുമെന്നാണു നാട്ടുകാർ പറയുന്നത്. റോഡിന്റെ ഒരു വശത്ത് തോടാണ്. ഇതും ഭീഷണിയാണ്.

മംഗളം വാർത്തhttps://www.mangalam.com/news/district-detail/184476-thrissur.html

കൊച്ചന്നൂര്‍-ചക്കിത്തറ റോഡ്‌ യാത്രക്കാര്‍ക്ക്‌ ദുരിതമാകുന്നു

പുന്നയൂര്‍ക്കുളം: കൊച്ചന്നൂര്‍-ചക്കിത്തറ റോഡ്‌ യാത്രക്കാര്‍ക്ക്‌ ദുരിതമാകുന്നു. വടക്കേക്കാട്‌ പഞ്ചാത്തിലെ റോഡാണ്‌ യാത്രക്കാര്‍ക്ക്‌ ദുരിതമാകുന്നത്‌. കാലങ്ങളായി കുഴി രൂപപ്പെട്ട്‌ കിടന്നിരിന്ന റോഡില്‍ നാട്ടുകാരുടെ നിരന്തരമായ പരാതികാരണം പാറേമ്പാടം ആറ്റുപുറം ഹൈവേ പണിയുടെ ഭാഗമായി പഴയ റോഡ്‌ പൊളിച്ച വേസ്‌റ്റ് ഈ റോഡില്‍ നിരത്തിയാണ്‌ അധികൃതര്‍ പരാതിക്ക്‌ പരിഹാരം കണ്ടത്‌. റോഡിനരികിലൂടെയാണ്‌ പെരുംന്തോട്‌ പോകുന്നത്‌.രാത്രികാലങ്ങളില്‍ ബൈക്ക്‌ യാത്രക്കാര്‍ തെന്നി തോട്ടില്‍ വീഴാന്‍ സാധ്യത കുടുതലാണ്‌.റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ തെന്നിമാറി നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്‌.

റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കാതെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ അധികൃതര്‍ നടത്തിയ മണ്ണിടല്‍ പ്രതിക്ഷേധത്തിന്‌ ഇടയാക്കിയിരിക്കുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *