‘കാരുണ്യദീപ്തി’ ഓഡിയോ സി.ഡി പ്രകാശനം ചെയ്തു

പ്രമുഖ ഇസ്ലാമിക പണ്ഢിതനും അറബി കവിയും ഗ്രന്ഥകർത്താവുമായിരുന്ന കൊച്ചനൂർ അലി മൗലവിയുടെ നബിചരിത്ര സംഗ്രഹം (خلآصةالاخبارفي سيرةالمختار) എന്ന കവിതയുടെ ഓഡിയോ സി.ഡി പ്രകാശനം എം. പി. അബ്ദുസ്സമദ് സമദാനി നിർവ്വഹിച്ചു. ‘കാരുണ്യദീപ്തി’ എന്ന പേരിലാണ് സി.ഡി പുറത്തിറക്കിയിരിക്കുന്നത്. അറുപത് വർഷങ്ങൾക്ക് മുമ്പ് പ്രവാചക ചരിത്രം ആയിരം വരികളിലായി കാവ്യരൂപത്തിൽ അറബിയിൽ രചിക്കപ്പെട്ട “ഖുലാസത്തുൽ അഖ്ബാർ ഫീ സീറത്തിൽ മുഖ്താർ” എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ 2014 ൽ കോഴിക്കോട് അൽ ഹുദ ബുക്സ് പുറത്തിറക്കിയിരുന്നു. ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ. ഹുസൈൻ മടവൂർ, കാനേഷ് പൂനൂർ, ഏ. പി. കുഞ്ഞാമു, ഡോ. മംഗലത്തയിൽ അലി അബ്ദു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *