കരിച്ചാല്‍ കടവില്‍ വെള്ളം കയറി

അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍.

കരിച്ചാല്‍ കടവു പ്രദേശത്ത് അമ്പതോളം വീടുകളില്‍ വെള്ളം കയറി ജനങ്ങള്‍ ദുരിതത്തിലാണ്`. മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്നാണ്` പ്രദേശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയത്. വീടിന്` അകത്തേക്കും വെള്ളം കയറിയിട്ടുണ്ട്. തൊട്ടടുത്തുള്ള ചെറുവള്ളിപ്പുഴയുടെ അനുപാതത്തിലാണ്` വെള്ളം കയറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വെള്ളം ഇറങ്ങണമെങ്കില്‍ ആഴ്ചകള്‍ വേണ്ടിവരും. ഏകദേശം നാലടിയോളം ഉയരത്തില്‍ വെള്ളം കയറിയ ഇവിടെ നാലുദിവസമായിട്ടും ഒരടി വെള്ളം മാത്രമാണ്` താഴ്ന്നിട്ടുള്ളത്. ഏകദേശം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്` കരിച്ചാലില്‍ ഇത്തരത്തില്‍ വെള്ളം കയറിയിട്ടുള്ളത്. അന്ന് അവിടത്തെ കുടുംബങ്ങളെ കൊച്ചനൂര്‍ ഹൈസ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് അവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

വെള്ളം കയറിയ വീടുകളില്‍ താമസയോഗ്യമല്ലാത്തതിനാല്‍ എട്ടോളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിതാമസിച്ചിട്ടുണ്ട്. എന്നാല്‍ ബന്ധുവീടുകളിലേക്ക് പോകുവാന്‍ സാധിക്കാത്ത നിരവധികുടുംബങ്ങള്‍ ഇവിടെയുണ്ട്. ഇതില്‍ വൃദ്ധരും രോഗികളും ഉള്‍പ്പടുന്നു എന്നത് ദുരിതം ഇരട്ടിയാക്കുന്നു.

പ്രദേശത്തെ കിണറുകളില്‍ മാലിന്യം നിറഞ്ഞതിനാല്‍ ജനങ്ങള്‍ കുടിവെള്ളത്തിനും പ്രയാസപ്പെടുകയാണ്`. പൈപ്പ് വെള്ളം വേണ്ടത്ര ലഭ്യമല്ല. ഇതിനുപുറമെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കനുള്ള സാധ്യതയുമുണ്ട്. പ്രദേശത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കവറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഗുരുതരമായ മാലിന്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

സോളിഡാരിറ്റി കൊച്ചനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിച്ചാലിലെ നാല്‍പത്തിയഞ്ചോളം കുടുംബങ്ങള്‍ക്ക് അരി, പഞ്ചസാര, പച്ചക്കറി ഉള്‍പ്പെടെയുള്ള ഒരാഴ്ച്കത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തത് താല്‍കാലികാശ്വാസമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കൊച്ചനൂര്‍ ഘടകത്തിന്റെ കീഴിലുള്ള സക്കാത്ത് കമ്മറ്റിയുടേയും നാട്ടുകാരുടേയും സാമ്പത്തിക സഹായം ഇതിനുണ്ടായിരുന്നു. അരയോളം വെള്ളത്തില്‍ മുങ്ങിയ പ്രദേശത്ത് തോണിയിലാണ്` ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തത്.

വടക്കേകാട് ഹെല്‍ത്ത് സെന്റര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം സ്ഥലത്ത് എത്തി എങ്കിലും വെള്ളക്കെട്ടുമൂലം ആദ്യദിവസം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. ശേഷം വീണ്ടും വരികയും ഓരോ വീട്ടുകാരേയും പരിശോധിക്കുകയും ചെയ്തു. സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ സൌജന്യ മരുന്നു വിതരണവും വടന്നു.
Click here to read the same NEWS as PDF file.

1 thought on “കരിച്ചാല്‍ കടവില്‍ വെള്ളം കയറി

  1. Even though, I hate to be nostalgic, this geography brings me lot of olden pictures from my childhood! Polappullum Panavanchiyum!Naranippuzayum!Thengin Parambukalum!

    Its a wonderful landscape!

Leave a Reply

Your email address will not be published. Required fields are marked *