ആദര സന്ധ്യയും ഇശൽ നിലാവും

കൊച്ചനൂർ പൂമുഖം സാംസ്കാരിക വേദിയും കൊച്ചനൂർ സ്കൂൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മയും ചേർന്ന് ആദര സന്ധ്യയും ഇശൽ നിലാവും സംഘടിപ്പിച്ചു. എഴുത്തുകാരൻ വി.കെ ശ്രീരാമൻ ആദര സന്ധ്യ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യു. എം. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഷ്റഫ് പേങ്ങാട്ടയിൽ, ഫാറൂഖ് മങ്കുളങ്ങര, ഉസ്മാൻ പള്ളിക്കരയിൽ, ടി. ഭാ‍സ്കരൻ, എട്ടാംതറയിൽ മമ്മി തുടങ്ങിയവർ പ്രസംഗിച്ചു. ആറു പതിറ്റാണ്ടിലേറെയായി കൊച്ചനൂരിൽ ചികിത്സ രംഗത്തുണ്ടായിരുന്ന വി. ഗോപാലൻനായർ എന്ന ബാലൻ വൈദ്യർ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം മുഹമ്മദ് ഫൈസൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

എസ്.എസ്.എൽ.സി പരീക്ഷക്ക് നൂറു ശതമാനം വിജയം നേടിയ കൊച്ചനൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ഭാരവാഹികൾ, മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികൾ എന്നിവരെ പരിപാടിയിൽ അനുമോദിച്ചു. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർതികൾക്കും കലാ കായിക പ്രതിഭകൾക്കും പഴൂർ ബാപ്പു സാഹിബ്, കെ. പി. അബ്ദുൽ ഹമീദ് ഹാജി സ്മാരക അവാർഡുകൾ വിതരണം ചെയ്തു. തുടർന്ന് എടപ്പാൾ ബാപ്പുവും സംഘവും ഇശൽ നിലാവു അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *