സമാന്തരങ്ങള്‍…

നീ…
പഠിച്ചതെല്ലാം
ശെരിയായിരുന്നു…
ഒപ്പം
തെറ്റും…!

ഒരു
ചിറകൊടിഞ്ഞ പക്ഷിയെ
കുറിച്ചോര്‍ത്ത് കേഴുന്ന കവി
മാംസമില്ലാതെ ഉണ്ണാറില്ലായിരുന്നു…!

നമ്മള്‍
കണ്ടൊരാ
വൃദ്ധാശ്രമത്തിലെയമ്മ;
മാതൃത്വം തുളുമ്പുന്ന
അമ്മയായിരുന്നു…!

നാടിനെ കുറിച്ചോര്‍ത്താല്‍
രക്തം തിളക്കാന്‍ പറഞ്ഞോര്‍;
നാടുകത്തുമ്പോള്‍
ചമ്രം പടിഞ്ഞിരുപ്പായിരുന്നു…!

നീ…
പഠിച്ചതെല്ലാം
ശെരിയായിരുന്നു…
ഒപ്പം
തെറ്റും…!

– ബഷീര്‍ കൊച്ചനൂര്‍

3 thoughts on “സമാന്തരങ്ങള്‍…

Leave a Reply

Your email address will not be published. Required fields are marked *