വൃഥാ

എന്തിനാണോരോന്നോര്‍ത്തിന്നും
വൃഥാ കണ്ണീര്‍ വാര്‍ത്തു
പണ്ടേ നമ്മളന്യോന്യം പിരിഞ്ഞൊരാ
നാള്‍ തൊട്ടിത്രയും വൃഥായായിരുന്നില്ലേ…
ഇടവഴികള്‍ ചേരുമാ
പെരുവഴിയില്‍ നിന്‍
കാലൊച്ച കാതോര്‍ത്തിരു-
ന്നെന്‍ ബാല്യം
ചെടിക്കിടയിലൊളിപ്പിച്ചു
പാഠപുസ്തകമൊന്നായ്
തിടുക്കത്തില്‍ ലോകത്തിനതിരു
കാണാനിറങ്ങിയോര്‍ നമ്മള്‍…

ഒടുക്കമെത്തി നമ്മളാ കടല്‍ക്കരയില്‍
പിടയ്ക്കുമുള്‍ത്തടത്തോടൊപ്പം തുടിക്കും
തിരമാലയും; ഇരുട്ടിലൊളിക്കാന്‍
വെമ്പും തുടുത്ത സൂര്യനും കണ്ടു…
മടങ്ങിയെത്തിയെതിരേറ്റ ചോദ്യത്തിന്‍
മുന്നിലായ് പകച്ചു നിന്നിടവേ
കണങ്കാലിലേറ്റ ചുട്ടടിപ്പാടും
കണ്ണീരിറ്റിവീണ നിലവിളിയും
എങ്ങുമെത്താത്തൊരാ തിരച്ചിലിന്നുമെന്‍
മുന്നില്‍ പച്ചയായ് നില്‍ക്കേ
എന്തിനാണോരോന്നോര്‍ത്തിന്നും
വൃഥാ കണ്ണീര്‍ വാര്‍പ്പു…

ബഷീര്‍ കൊച്ചനൂര്‍
zahir_arif@yahoo.co.uk

2 thoughts on “വൃഥാ

  1. ഒടുക്കമെത്തി നമ്മളാ കടല്‍ക്കരയില്‍
    പിടയ്ക്കുമുള്‍ത്തടത്തോടൊപ്പം തുടിക്കും
    തിരമാലയും; ഇരുട്ടിലൊളിക്കാന്‍
    വെമ്പും തുടുത്ത സൂര്യനും കണ്ടു…
    ..നല്ലത്‌…

Leave a Reply

Your email address will not be published. Required fields are marked *