മെഴുകുതിരി

എന്റെ പേര് പ്രവാസി
പ്രവസത്തിന്റെ എകാന്തതയില്‍
പേന കയ്യിലെടുത്തു
തികട്ടിവന്നു പല കഥകളും
കദനങ്ങളും നോവും നിറഞ്ഞവ
കഥകള്‍ക്ക് ശുഭാന്ത്യം നല്കുവാന്‍
ശ്രമിക്കുമ്പോഴും നേര്‍ത്ത് നോവിന്റെ
കണ്ണുനീര്‍ നിറയുന്ന രംഗം

എന്തോ എവിടേയോ നഷ്ടപെട്ടതിന്റെ
വേദന നിറഞ്ഞ് പ്രയാസപ്പെടുന്ന മുഖം

നഷ്ടപ്പെട്ട സ്വപ്നത്തിന്റെയോ യുവത്വത്തിന്റെയൊ
ഓര്‍മ്മകള്‍ നല്കുന്ന ചുടുകണ്ണീര്‍
ചാലിട്ടൊഴുകി കവിള്‍ത്തടത്തിലൂടെ

Faslu Rahman P A, Qatar

1 thought on “മെഴുകുതിരി

Leave a Reply

Your email address will not be published. Required fields are marked *