ഭ്രൂണവിലാപം

വളരെ സുഖകരമാണീ അവസ്ഥ.
ഏറെ ഊഷമളം, അതീവ ഹൃദ്യം.
എന്റെ കൈവിരലുകള്‍, കാല്‍പാദങ്ങള്‍
രൂപം കൊണ്ടുതുടങ്ങിയിരിക്കുന്നു…..

അമ്മയുടെ മാ൪ത്തടത്തിന്റെ മസൃണതയും
അച്ഛന്റെ ദൃഡപേശികളരുളുന്ന സുരക്ഷയും
എന്നെ കാത്തിരിക്കുന്ന അനുഗ്രഹങ്ങളാണ്.
പ്രതീക്ഷാനിര്‍ഭരമാണെന്റെ ഹൃദയം…………….

പുറത്ത് കളിയും ചിരിയും.
അതെന്റെ ചേച്ചിയുടേതാവാം,
അവര്‍ എന്റെ ശബ്ദത്തിനു കാതോര്‍ത്ത്
ചെവി വട്ടംപിടിക്കുന്നത് ഞാനറിയുന്നു………….

കളിപ്പാട്ടങ്ങളുടെ സമൃദ്ധിയും
കിളികളുടെ കളകൂജനങ്ങളും
കുളിരോലുന്ന നിലാസ്പര്‍ശവും
വിളംബംവിനാ ഞാനറിയുകയായി………….

ഓ….. എന്റെ സ്വച്ഛതയിലേക്ക്
എന്തോ കടന്നുകയറുന്നുവല്ലോ……….!
ലോഹനിര്‍മ്മിത ഉപകരണങ്ങള്‍…….!
വേദന……ദുസ്സഹമായ വേദന…….
എന്തോ കുഴപ്പമുണ്ട്…………..

അയ്യോ….! ഇനിയും തെളിഞ്ഞിട്ടില്ലാത്ത
എന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയാണ്……
എന്റെ നെഞ്ചിലേക്ക് കത്തി തുളയുന്നു….
അരുതമ്മേ…..എനിക്കു പിറക്കണം,
എനിക്ക് നിങ്ങളുടെ മകനാകണം……….

മരവിപ്പു പടരുന്നു……..അന്ധകാരവും.
ഇല്ല……..എനിക്കിനി ജീവിതമില്ല…..!
എല്ലാം തകര്‍ന്നു………………
ഞാന്‍ ഇരുളിലേക്ക് മടങ്ങുകയാണ്……..

10 thoughts on “ഭ്രൂണവിലാപം

 1. അവസരത്തിലും അനവസരത്തിലും
  ഉത്തരത്തിലിരുന്നു ചിലക്കുന്ന പല്ലിയെപ്പോലെയാണു വിശ്വം. മുന്നില്‍ വന്നു വീഴുന്ന ചോദ്യങ്ങളോടൊക്കെ കൊഞ്ഞനം കാണിക്കാന്‍ മാത്രമേ അറിയൂ എന്ന വൈകിവന്ന തിരിച്ചറിവു മാത്രം ഒരു വാലുപോലെ പിന്നിലാടുന്നു

 2. ഞാന്‍ ഒരു കൊചനൂരുകാരനല്ല……എന്നാലും ആ നാടുമായി ഒരു ബന്ധം എനിക്ക് ഉന്ട്. അടുത്തിടെ കൊച്ചനൂരിനു ഒരു ബ്ലോഗ് സിറ്റെ ഉന്ട് എന്നു അറിഞ്ഞപ്പോള്‍ ഒന്നു കാണണം എന്നു ഞാനും കരുതി……സൈറ്റു വളരെ നന്നയിട്ടുന്ടു. കവിത വളരെ അധികം നന്നായിട്ടുന്ടു…..ഇത്തരം കവിതകല്‍ ഇനിയും ഉന്ടാവെന്ടതാണ്’.

  “ഭ്രൂണഹത്യ” നാം എവരേയും ചിന്തിപ്പിക്കേന്ടതാണു. ഒരു വേള ഒരു കുഞു ജന്മത്തിനു ആഗ്രഹിക്കുന്ന നമ്മള്‍ജീവിത പ്രാരാബ്ദങ്ങളുടെയും പേരാനാകാത്ത ബധ്യതകളുടെയും പേരില്‍ അതു വെന്ട എന്നു വെക്കുന്നതു അതീവ ഗുരുതരമായ ഒരു തിന്മയാണു. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും അന്നം നല്കുന്നത് നമ്മളല്ല എന്ന തിരിച്ചറിവു മാത്രമെ ഇത്തരം തിന്മകളില്‍ നിന്നു മനുഷ്യരെ പിന്തിരിപ്പിക്കന്‍ കഴിയൂ…. പ്രബന്ചവും അതിലെ എല്ലാവിധ പ്രതിഭാസങ്ങളും ഒരു ഘടനക്കു കീഴിലാണു പ്രവര്‍ത്തിക്കുന്നത്. ഘടന ഇല്ലാത ഒന്നും നിലനില്‍കുകയില്ല….
  കവിക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും….

  നന്മയില്‍ ഒരുമിക്കുക…

  ശമീര്‍
  (ഉസ്മന്‍കാടെ മരുമകന്‍)

 3. ആക്രാന്തം കൂട്ടണ്ട യൂസുഫ്ക്ക.
  എല്ലാ കവിതയും ഒന്നിച്ച് വായിച്ചാല് ശരിയാവില്ല.

 4. “പിറക്കാന്‍ വെമ്പുന്ന നിനക്കു സ്വാഗതം” നിന്നെ തിരിച്ചറിയാന്‍ ഒരു ഫോണ്‍ കോള്‍ വേണ്ടി വന്നു ” നിന്റെ കൊച്ചു ഊരില്‍ നിന്റെ പിറവിയെ ആരങ്കിലും തടയുന്നങ്കില്‍ കപ്ലിയങാടിന്റെ നിഷ്ക്ളങ്കമായ ഗ്രാമീണതയിലെക്കു നിനക്കു ഞാന്‍ ജന്മം നല്‍കാം “

  Rafeeq Kapliyangaad
  refi566@yahoo.com

 5. സ്വാഗതം
  മലയാളത്തിന്റെ അക്ഷരലോകത്തേക്ക്‌,
  സ്‌നേഹ സഹൃദത്തിന്റെ ലോകത്തിലേക്കു,
  നന്മ വാരി വിതറാനും, ഉള്‍ക്കൊള്ളാനും മനസ്സു കരുതുക,
  സ്‌നേഹിക്കാന്‍ ഇവിടെ ഒരുപടാളുണ്ട്‌

 6. നല്ല കവിത….അര്‍ത്ഥാവത്തായ വരികള്‍….
  തുടര്‍ന്നും എഴുതൂ..ചിന്തകളിലേക്ക് ആഴ്ന്നിറങ്ങാന്‍ താങ്കളുടെ വരികള്‍ക്കാകുന്നുണ്ട്
  സെമി

 7. എവിടെയോ വായിച്ചിട്ടുണ്ട് “നിശബ്ദതയുടെ സംഗീതമാണ്’ കവിത” എന്ന്…. അത് തികച്ചും ഈ കവിതക്ക് യോജിക്കുന്നു….അന്ധകാരത്തില്‍നിന്നും അന്ധകാത്തിലെക്കുള്ള പിറവി…!!!
  സത്യത്തില്‍ ജീവന്‍ അവശേഷിക്കുന്നവരുടെ ചില ജന്മങ്ങളും അങ്ങിനെത്തന്നെയല്ലെ…?
  ചിന്തിക്കാന്‍ വക നല്‍കുന്ന കവിതകള്‍ ഇനിയും എഴുതുക…. ഉസ്മാന്‍ക്കാ… നന്നായിട്ടുണ്ട്….
  നമ്മുടെ ഗ്രാമത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലേക്ക് പിറവി എടുക്കട്ടെ ഇനിയും ഇത്തരം കവിതകള്‍….!!!

  മുസ്തഫ പെരുംപറമ്പത്ത്
  perumparambath@yahoo.com

Leave a Reply

Your email address will not be published. Required fields are marked *