ധര്‍മ്മസങ്കടം

ഒത്തിരിക്കരഞ്ഞു മിത്തിരിച്ചിരിച്ചും
കഴിയുമൊരു ഖാദിം* ഞാന്‍
പീഡനത്തില്‍ വസന്തഗൃഹത്തിലെങ്കിലും
പ്രതീക്ഷകള്‍ തളച്ചിടുന്നെന്നെ
പ്രവാസത്തില്‍ പിന്നെയും.

ആണ്ടുകളേറെത്താണ്ടിയിട്ടുംപോകാ-
ത്തതെന്തേയന്ന് പലരും.
ആശയില്ലാതല്ലെന്ന് ചിരിച്ചുചൊല്ലവേ
അകത്തളങ്ങളില്‍ അഴലിന്‍ അലകളിളകുന്നു.

അകലെ, വര്‍ഷത്തിന്‍ ആരവം കേട്ടെന്‍
മേയാത്ത പുര കേഴുന്നു.
ദീനാധിക്യത്താല്‍ എന്നമ്മ, വിതുമ്പുന്നു
എന്‍ തണലിനും ചൂടിനും വേണ്ടി
പുത്രകളത്രങ്ങള്‍ കാത്തിരിക്കുന്നു.

കഴിഞ്ഞകത്തിലും നിറഞ്ഞവരികള്‍ക്കൊടുവില്‍
വിരഹനൊമ്പരത്താലെന്‍ പത്നിയുടെ
കരണവാചകം “എന്നു നീ വരുമെന്‍ ജീവനേ..”

പരന്ന ചിലവും പെരുത്ത കടവും
പിറന്ന നാട്ടില്‍ കാത്തിരിക്കവേ-
യെനിക്ക് വയ്യൊരു മടക്കയാത്ര,
ശൂന്യഹസ്തങ്ങളാല്‍, ശോഷിച്ച കീശയാല്‍.

കിട്ടാനുള്ളൊരു ശമ്പളക്കാശിനായ്
സാധുവെന്നോതിതന്‍ സങ്കടം ചൊല്ലവേ
കല്‍ബെന്ന് * ചൊല്ലിയെന്‍ കരണത്തടിക്കുന്നു
പട്ടിണിക്കിട്ടെന്നെ പാടുപെടുത്തുന്നു
പരാതിപ്പെടാനുള്ള വാതായനങ്ങളെ
‘വാസ്ത’യാല്‍ * എന്‍ മുന്നില്‍ കൊട്ടിയടക്കുന്നു
എംബസിയില്‍ചെന്നു കുമ്പസരിച്ചാലോ
ഇമ്പമില്ലാത്തതുകേട്ടു മടങ്ങിടാം !
ഖാദിമിന്‍ കണ്ണുനീര്‍ക്കഥകളിതൊക്കെയും
പാവമെന്‍ പെണ്ണിനോടെന്തിനു പറയണം

പഴുത്ത പകലിന്‍ ചേലൊത്ത വിണ്ണും
പാതിരാമഴയുടെ ചൂരുള്ള മണ്ണും
നിറഞ്ഞ പാടത്തിന്‍ കിതപ്പും തണുപ്പും
നിലാവില്‍ നീരാടുന്ന തോടിന്റെ ചിരിയും
മാമ്പൂ മണക്കെമെന്‍ തെക്കേ പറമ്പും
മാടിവിളിക്കവേ ചിത്തത്തെ നിത്യവും
ഞടുക്കുന്ന സത്യങ്ങള്‍ തടുക്കുന്നു സത്വരം

:: * വീട്ടിവേലക്കാരന്‍, * നായ, * സ്വാധീനം

മുത്തുക്കോയ, കൊച്ചനൂര്‍

7 thoughts on “ധര്‍മ്മസങ്കടം

  1. orikkalum odungaatha Dharma sangadangal… avasesikkunna naalugalude pratheekshakal… anubavangalude kaippu neeru… ithokke koodicherumpozhulla utharam ‘pravasam’ enna bangi vaakkil othungunnu… pravasiye sanyasiyennu vilikkenda kaalavum athikramichirikkunnu… manoharam muthukoya… ithil anubavathinte nombaramundengilum varigalil thaalam chilayidangalil murinju povunnu… ithoru aadhigaarika kurippalla.. enikku thonniyathu kurichu ennu maathram…

Leave a Reply

Your email address will not be published. Required fields are marked *