ഞാനും നീയും

നിന്റെ പാട്ടിന്റെ ഈണം
എന്റെ വേദനകള്‍ക്ക്‌
ശമനൌഷധമാകട്ടെ……

പുഞ്ചിരിയുടെ ചൈതന്യം
ജാഡ്യത്തെയകറ്റുന്ന
മന്ദാനിലനാകട്ടെ……..

തലോടലിലെ കനിവില്‍
മനസ്സിലെ ഊഷരത
ഉര്‍വ്വരമാകട്ടെ………

ആശ്ളേഷത്തിലെ ഊര്‍ജ്ജം
ആത്മദാഹത്തിന്‌
വര്‍ഷര്‍ത്തുവാകട്ടെ….

വേദനയിലെ ആര്‍ജ്ജവം
അരക്ഷിതത്വത്തിന്‌
അറുതിനല്‍കട്ടെ….

ആഹ്ളാദത്തിലെ അംഗീകാരം
ആത്മാഭിമാനത്തിന്‌
തൊങ്ങലണിയിക്കട്ടെ…..

നഷ്ടബോധത്തിന്റെ കണ്ണീര്‍
അസ്തിത്വത്തിന്‌
പ്രസക്തി നല്‍കട്ടെ……

പരിഭവത്തിലെ കനല്‍കാന്തി
ഇടര്‍ച്ചകളില്‍ നേര്‍വഴി തെളിയിക്കട്ടെ……..

2 thoughts on “ഞാനും നീയും

 1. ടൈപ് ചെയ്തപ്പോഴുണ്ടായ അക്ഷരതെറ്റുകള്‍ കാരണമാണോ എന്നറിയില്ല താഴെ പറയുന്ന വരികള്‍ ദുര്‍ഗ്രഹമാവുന്നു.
  ” പുഞ്ചിരിയുടെ ചൈതന്യം
  ജാഠ്യത്തെയകറ്റുന്ന
  മന്ദാനിലനാകട്ടെ……..”

  ആശ്ളേഷത്തിലെ ഊര്‍ജ്ജം
  ആത്മദാഹത്തിന്‌
  വര്‍ഷര്‍ത്തുവാകട്ടെ….

 2. ഈണത്തിനും തലോടലിനും
  പുഞ്ചിരിയ്ക്കും ആശ്ളേഷത്തിനും
  മാത്രമാണൊ ഈ സ്നേഹത്തിന്‍റെ പരിലാളന.

  കണ്ണുനീരും സ്നേഹത്തിന്‍റെയൊരു പര്യായമല്ലേ….?

Leave a Reply

Your email address will not be published. Required fields are marked *