കുഞ്ഞേ, നിനക്കായ്…


നിനച്ചിരിക്കാതെ നീ വാണ മണ്ണില്‍
നിണവും നെരിപ്പും വിതച്ചു കാപാലികര്‍
കൊഞ്ചലും , കൊച്ചുവര്‍ത്താനവും കേള്‍ക്കാതെ
ശൈശവത്തട്ടിലേ മൃത്യുവെനല്‍കിയോര്‍
പാതികുടിച്ചോരു പാല്‍കുപ്പിയോടെ നീ
പാതി മയക്കത്തിലായൊരുവേളയില്‍
പാവമാം പൈതലേ പാതകരായവര്‍
പരലോകയാത്രക്കയച്ചില്ലെ നിന്നെയും
നിശ്ചലമായുള്ള നിന്നിളം മേനിയെ
*വൃത്താന്തപത്രത്തിലന്നുദര്‍ശിക്കവെ
ആരുമറിഞ്ഞില്ലെന്നുള്ളം തിളച്ചതും
ശോകമാം മൂകത എന്നെ തളച്ചതും
സങ്കടമേറുമെന്‍ ചിത്തത്തിനുള്ളിലായ്
ഇല്ലെനിക്കോതുവാന്‍ ഓമലേ സാന്ത്വനം
കാലവും കോലവും തീര്‍ക്കുന്ന നാഥനേ
കഷ്ടത നീക്കുന്ന കാരുണ്യ വാരിദേ
കേള്‍ക്കണേ നേത്രം നിറഞ്ഞൊരെന്‍ പ്രാര്‍ത്ഥന
നല്‍കണേ ശിക്ഷകള്‍ ദുഷ്ടരായുള്ളോര്‍ക്ക്

മുത്തുക്കോയ കൊച്ചനൂര്‍ കുവൈത്ത്.
* ലബനാനില്‍ കൊല ചെയ്യപ്പെട്ട കുഞ്ഞുമക്കളെക്കുറിച്ച്

5 thoughts on “കുഞ്ഞേ, നിനക്കായ്…

 1. ഫോണ്ട് കളര്‍ മാറ്റിയാല്‍ വായിക്കുന്നവര്‍ക്ക് ഉപകാരമാവും.

 2. മനസ്സില്‍ തട്ടുന്ന വരികള്‍ ..
  ബാഗ്ദാദ് എന്ന കവിത ഓര്‍മ വന്നു….
  ഇതിലെ ചില വരികള്‍ ഞാന്‍ ശിശുദിന പോസ്റ്റില്‍ “കോട്ട് “ചെയ്തോട്ടെ

 3. ആഗോള സംഭവ വികാസങ്ങളില്‍ നമ്മള്‍ തുല്യദുഖിതരാണെന്ന് ഈ കവിതയിലൂടെ നമ്മുക്ക് ഉറക്കെ വിളിച്ചു പറയാം.
  നല്ല കവിത. അടിച്ചമര്ത്തപ്പെട്ടവര്‍ക്കു വേണ്ടി നമുക്ക് ഇനിയും സംസാരിക്കാം.
  അഭിനന്ദനങ്ങള്‍

  Naseem Mangalathayil
  naseemmk@gmail.com

Leave a Reply

Your email address will not be published. Required fields are marked *