അബ്ര

ധര്‍മസങ്കടങ്ങളുടെ
മനുഷ്യജാഥകള്‍ കടന്നു പോകുന്ന
കടലിടുക്ക്‌
നിന്റെ ജലശയ്യകള്‍ക്കുമേല്‍
വിയര്‍പ്പു മഞ്ചലുകളില്‍
സ്വപ്നങ്ങളും
സങ്കടങ്ങളും
കുത്തിനിറച്ച മന്ത്രവാഹിനികള്‍


തീയണയാത്ത ചക്രവാളം നോക്കി
സ്വന്തം നെഞ്ചില്‍നങ്കൂരമിട്ടിരിക്കുന്ന
കപ്പലോട്ടക്കാര്‍ക്കു മുന്നിലെ
ഉപ്പുതോട്‌ – അബ്ര


ജോയ്‌ മാത്യു


മൂന്നു മാസങ്ങള്‍ മാത്രം ദീര്‍ഘിച്ച ഹ്ര്വസ്വമായ പ്രവാസ ജീവിതത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കാഴ്ചയായിരുന്നു അബ്ര. ബര്‍ദുബായ്‌, ദേര എന്നീ ദേശങ്ങളെ വേര്‍തിരിക്കുന്ന കടലിടുക്ക്‌. നാട്ടിലെ കലഹിക്കുന്ന കടലിനെ മാത്രം കണ്ടു ശീലിച്ച എനിക്ക്‌ ദുബായിലെ ശാന്തമായ കടല്‍ ഒരു അത്ഭുതമായിരുന്നു. അതു കൊണ്ടു തന്നെ ആരോ കീറിയിട്ട പോലെ കിടക്കുന്ന ആ കടല്‍ ചാലിന്റെ ഭൂമിശാസ്ത്രവും എനിക്ക്‌ മനസ്സിലാവാന്‍ സമയമെടുത്തു. ‘അന്‍പത്‌’ ഫില്‍സ്‌ ഈടാക്കി യാത്രക്കാരെ അക്കരെ എത്തിക്കുന്ന ‘ചങ്ങാട’ക്കാരിലധികവും ഇറാനികളോ ബംഗ്ലാദേശുകാരോ ആയിരുന്നു.വളരെ നിസ്സംഗരായ നാവികര്‍.


ആദ്യ യാത്രയില്‍ തന്നെ അബ്ര എന്നെ വശീകരിച്ചു. ദേരയില്‍ നിന്ന് ബര്‍ദുബായിലേക്ക്‌, അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ പിന്നില്‍ നിന്നിറങ്ങി വന്നിരുന്ന പൂര്‍ണചന്ദ്രനെ അബ്ര എനിക്ക്‌ കാട്ടി തന്നു. അതൊരുമായകാഴ്ചയായിരുന്നു. അബ്ര അപ്പോള്‍ നിലാവില്‍ വെട്ടിതിളങ്ങി കിടക്കുകയായിരുന്നു. അമാനത്ത്‌ അലി എന്ന പാകിസ്താനി ഗായകന്റെ മനോഹരമായ ഗസലിലേക്ക്‌ ചെവി തുറന്നായിരുന്നു ബര്‍ദുബായില്‍ ഞാന്‍ കടവിറങ്ങിയത്‌. ഉര്‍ദുവും പഷ്ഠ്തൂണും കൊടിയത്തൂര്‍ മലയാളവും ഇടകലരുന്ന വാണിഭ സംഘങ്ങള്‍. പുരാവസ്തുക്കളും കരകൗശലവസ്‌തുക്കളും വില്‍ക്കുന്ന ഒന്നു രണ്ട്‌ അറബി വൃദ്ധരേയും അക്കൂട്ടത്തില്‍ കണ്ടു. അവര്‍, വ്യാപാരത്തിനായി കടലുകള്‍ താണ്ടിയിരുന്ന അവരുടെ പിതാമഹന്മാരുടെ പ്രച്ഛന്ന വേഷങ്ങളെ ഓര്‍മ്മിപ്പിച്ചു.


അബ്ര മുറിച്ചു കടന്ന കുറേയധികം യാത്രകള്‍…


എന്റെ സഹയാത്രികരിലധികവും ഒരേ മുഖഭാവമുള്ളവരായിരുന്നു. ആകുലതകള്‍ മുഖചിത്രമാക്കിയവര്‍, ഇരുതീരങ്ങളിലുമുള്ള കാഴകളിലേക്ക്‌ കണ്ണുനട്ടാണിരിപ്പെങ്കിലും അവര്‍ക്കൊന്നും കാണാനാവുമായിരുന്നില്ല. ചിന്തകളില്‍ സ്വയം നഷ്ടപ്പെടുന്ന രണ്ടു മിനിറ്റിലെ യാത്രക്കു ശേഷം ഓരോരുത്തരും തന്താങ്ങളുടെ ജീവിതങ്ങളിലേക്ക്‌ പിടഞ്ഞെണീറ്റ്‌ ആധികളുടെ യാത്ര തുടരുന്നു…


ഓരോ യാത്രകളിലും അബ്രയെ പറ്റി കൂടുതലറിഞ്ഞു. അബ്രയുടെ അടിത്തട്ടിന്റെ ആഴമളന്ന നിര്‍ഭാഗ്യവാന്മാരെ കുറിച്ച്‌ കേട്ടു, അബ്രയിലെ ആഴപരപ്പില്‍ കീറിയെറിഞ്ഞ പ്രണയലേഖനങ്ങള്‍ കണ്ടു, വെള്ളത്തിലൊഴുകി മഷി പരന്ന അവയിലെ അക്ഷരങ്ങളിലെ നിശ്വാസങ്ങള്‍ വായിച്ചു. എത്രയെത്ര നിര്‍ഭാഗ്യവാന്മാരായ പ്രവാസികളുടെ കണ്ണുനീര്‍
ആ ലവണ ജലരാശിയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും..?


ഓര്‍മ്മകളാല്‍ വേട്ടയാടപ്പെട്ട,
പരാജയങ്ങളാല്‍ മനം തകര്‍ന്ന,
ദിനങ്ങളായിരുന്നു എനിക്ക്‌ ആ നാളുകള്‍..
ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങള്‍……..
അവയെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍
കണ്ണുനീര്‌ പാട കെട്ടിയ കടല്‍ചാലിനെ കുറിച്ചും
ഓര്‍ക്കാതിരിക്കുന്നതെങ്ങനെയാണ്‌ ?

12 thoughts on “അബ്ര

 1. അബ്ര എന്നേയും ജീവിതമുള്ള എന്തൊക്കെയൊ അനുഭവിപ്പിച്ചിട്ടുണ്ട്,കൂടുതല്‍ തവണ പൊയിട്ടില്ലെങ്കിലും,

  കവിതയുടെ രണ്ടാം ഭാഗം നന്നായി

 2. നന്നായിരിക്കുന്നു,മുജീബ്
  വളരെ ഇഷ്ടമായി ഈ വേറിട്ട ശൈലി.
  അബ്ര എനിക്കും ഒരത്ഭുതമാണ്.ഇവിടെ ഈ നഗരത്തില്‍ ഏകാന്റ്തതയുടെ മടൂപ്പകറ്റാന്‍ ഞാനെന്നും കൂട്ടൂവിളിക്കാറുള്ളത് ഇവളെയാണു.എന്റെ സങ്കടമുണര്‍ത്തിക്കാനും വിരഹത്തിന്റെ നൊമ്പരപ്പൊട്ടുകള്‍ പറഞ്ഞുകേള്‍പ്പിക്കാനും എനിക്കാകെയുള്ള കൂട്ട്.അതുകൊണ്ടൂ തന്നെ ഇപ്പോള്‍ ഇവളെ പിരിയാന്‍ എനിക്കാകുന്നില്ല.എന്റെ പ്രണയിനിയെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി

 3. കൊച്ചനനൂര്‍,

  അബ്ര പല പ്രാവശ്യം കണ്ടിട്ടുണ്ട്.വല്ലപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുമുണ്ട്.പക്ഷെ ഇപ്പോള്‍ താങ്കളുടെ വരികള്‍ വായിച്ചപ്പോഴാണു കൂടുതല്‍ അതിനെപ്പറ്റി ആലോചിക്കുന്നത്,നന്ദി.

  babu647918@gmail.com

 4. പണ്ട് ജോലി തേടി ദുബായിയില്‍ അലയുന്ന കാലം, അടുത്തവരൊക്കെയും അകലുന്ന കാലമാണല്ലോ അതും. ചിന്തകള്‍ കാടുകയറുമ്പോള്‍ ഏകാന്തതക്കുവേണ്ടി എന്റെ ഏറിയ പങ്കും ഈ തണ്ണീര്‍ കടവിലാണ്. പലപ്പോഴൊക്കെ ജീവന്‍ ഇവിടെ ഹോമിച്ചലോ എന്നു വരെ ചിന്തിച്ചിരിന്നു. മോഹങ്ങളും മോഹഭംഗങ്ങളും പേറി സ്വഛന്തം ഒഴുകുന്ന ഈ നീര്‍ചാലിനെ അശുദ്ധമാക്കേണ്ടെന്ന് പടച്ചവന്‍ കരുതിയിരിക്കാം.
  നീറുന്ന ഓര്‍മ്മകള്‍ക്ക് വിട…വിട…വിട.
  അടിക്കുറിപ്പ്:————– തളര്‍ന്ന സമയത്ത് തണലായിരുന്ന ചിലര്‍ക്ക് പ്രണാമം

  Mohammed Yousuf P A
  yousufpa@gmail.com

 5. A Well written article about ‘Abra’ (Duabi) by Mujeeb E U . Really promising writer. Congrats to Kochanoor Blog and the new writer.
  Rgds….Ashraf Pengatayil.

 6. nannayirikunnu thangalude varna….abudhabiyil thamasikunnna njan abrayil kayaranayi mathram dubail ethi……yathra aswadichu…..thangalude manohara varnakalude prathyekatha anubavichathi,manasilayathu appolanu

 7. ‘കൊടിയത്തൂര്‍ മലയാളവും’ ഇടകലരുന്ന വാണിഭ സംഘങ്ങള്‍
  … അത് പിടി കിട്ടീല!

 8. mujeebe abra manoharamayirikkum’ninte vivaranam athimanoharam.avasanathe pera athu ninte hridaya nombaram thanneyanu enikkariyam.. allthe best daaaa

Leave a Reply

Your email address will not be published. Required fields are marked *